കൊച്ചി: നവീകരിച്ചതും അനായാസം കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതുമായ ജി.എസ്.ടി റിട്ടേൺ ഫോമുകൾ 2020 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ടാക്‌സ്, എക്‌സൈസ് ആൻഡ് കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണർ കെ.ആർ.ഉദയ് ഭാസ്‌കർ പറഞ്ഞു.
കേരളത്തിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുത്ത 3.8 ലക്ഷത്തിൽപ്പരം സ്ഥാപനങ്ങളാണുണ്ട്. 2020 ഏപ്രിലിനു മുമ്പായി പുതുക്കിയ പോർട്ടലിന്റെയും, ഫോമുകളുടെയും ഉപയോഗ ക്രമം എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനുള്ള ട്രെയിനിംഗ് വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു പറഞ്ഞു.