കൊച്ചി: സെന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗവും സെന്റർ ഫോർ റിസേർച്ചും ചേർന്ന് 'ദേർ ഈസ് നോ സ്‌കൈ' എന്ന പേരിൽ ക്രിയേറ്റിവ് റൈറ്റിംഗ് കോഴ്‌സ് ആരംഭിക്കുന്നു. പദ്യത്തിലൂടെയും ഗദ്യത്തിലൂടെയും സർഗാത്മക രചനയ്ക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം നൽകുന്നതായിരിക്കും കോഴ്‌സ്. ഒരു സെമസ്റ്റർ കാലത്തേക്കുള്ള കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്.
നിലനിൽപിന്റെ പരമമായ വസ്തുത വാക്കുകൾ ഉപയോഗിച്ച് കഥ, കവിത, നാടകം എന്നിവയിലൂടെ അവതരിപ്പിക്കാൻ സഹായിക്കുന്നതാകും ദേർ ഈസ് നോ സ്‌കൈ എന്ന് കോഴ്‌സ് കോർഡിനേറ്റർ ഡോ. ലത നായർ പറഞ്ഞു. ജ്യൂണി തോമസാണ് കോഴ്‌സ് രൂപകൽപന ചെയ്തിരിക്കുന്നത്. വിശദ വിവരങ്ങൾക്ക് : ഡോ. ലത നായർ -9388689299, ജ്യൂണി തോമസ് -7738978042.