പള്ളുരുത്തി: ഒരു നെല്ലും ഒരു മീനും പദ്ധതി സംസ്ഥാനത്ത് തുടക്കമിട്ടത് രണ്ടിനും ഒരേ പ്രാധാന്യം നൽകാനാണ് .എന്നാൽ ചില കർഷകർ നെൽകൃഷിയെ അവഗണിക്കുന്ന രീതിയാണ് കണ്ടു വരുന്നതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ചെല്ലാനം സംയോജിത കാർഷിക ടൂറിസം പദ്ധതി ചെല്ലാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഇതോടെ ടൂറിസ കേന്ദ്ര പദ്ധതിയിലേക്ക് ചെല്ലാനവും സ്ഥാനം പിടിക്കും.കണ്ടക്കടവ് സേവ്യേഴ്സ് സ്ക്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജോൺ ഫെർണാണ്ടസ് എം.എൽ.എ, പി.രാജീവ്, ഡോ.കെ.ജി.പത്മകുമാർ, പി.എസ്.ജോർജ്, അനിതാ ഷീലൻ, മേഴ്സി ജോസി, എസ്.കെ.റാണി, കെ.എക്സ്.ജൂലപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.