ഫോർട്ട് കൊച്ചി: 8 കലാകാരൻമാർ കോറിയിട്ട ചിത്രപ്രദർശനത്തിന് എകആർട്ട് ഗാലറിയിൽ തുടക്കമായി.കെ.വി.അനിൽ, ലത, ടി.കെ.അനിൽ, ഗോപിക നായർ, എം.ബി.അപ്പുക്കുട്ടൻ, എം.ആർ.ബിജു, കെ.സി.ശിവദാസൻ, ഷൈൻ നാരായണൻ എന്നിവരാണ് ചിത്രകാരൻമാർ.അദ്ധ്യാപകൻ വി.ബി.വേണു ചിത്രകാരൻമാരെ പരിചയപ്പെടുത്തി.പ്രകൃതിയുടെ സംരക്ഷണ ആശയമാണ് ചിത്രത്തിന് ആധാരം.20ന് സമാപിക്കും.