കൊച്ചി: കേരള വാട്ടർ അതോറിട്ടി വാട്ടർ സപ്ലൈ സബ് ഡിവിഷൻ തൃപ്പുണിത്തുറയുടെ പരിധിയിൽ വരുന്ന തൃപ്പുണിത്തുറ, മരട് എന്നീ മുൻസിപ്പാലിറ്റികളിലെയും കുമ്പളം, ഉദയംപേരൂർ, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളിലെയും വെള്ളക്കര കുടിശിക അടയ്ക്കാത്തവരും കേടായ വാട്ടർ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരും എത്രയും വേഗം കുടിശിക അടച്ചു തീർക്കുകയും പുതിയ മീറ്റർ സ്ഥാപിക്കുകയും ചെയ്യേണ്ടതാണെന്ന് അസി.എക്സി.എൻജിനീയർ അറിയിച്ചു. വീഴ്ച വരുത്തുന്നവരുടെ കണക്ഷനുകൾ ഇനിയൊരു അറിയിപ്പ് ഇല്ലാതെ 7 ദിവസത്തിനകം വിച്ഛേദിച്ച ജപ്തി നടപടികൾ സ്വീകരിക്കും. കുടിവെള്ള കണക്ഷൻ ലഭിച്ചിട്ടും ഇതുവരെ ബില്ലുകൾ ലഭ്യമാകാത്തവരും തൃപ്പുണിത്തുറ ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടച്ചു തീർക്കേണ്ടതാണ്.