ത്യക്കാക്കര: കാക്കനാട് പാടിവട്ടം മരിയ പാർക്കിനടുത്ത് പൈപ്പ് ലൈൻ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ വിതരണത്തിനായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ചോർന്നു.വൈകിട്ട് 4.30നാണ് സംഭവം.240സിലിണ്ടർലോറിയിലുണ്ടായിരുന്നു. ലോറി ഡ്രൈവർസ്ഥലത്തുണ്ടായിരുന്നില്ല. തൃക്കാക്കര അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ക്യാബിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി സിലിണ്ടർ പുറത്തെടുത്ത് സുരക്ഷിതമായി ചോർത്തി കളഞ്ഞു. 2022 സെപ്തംബർ വരെ കാലാവധിയുള്ള സിലിണ്ടർ തുരുമ്പെടുത്ത് ദ്വാരം വീണതാണ് ലീക്കിന് കാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു. ഗ്യാസ് ഏജൻസിയിൽ വിളിച്ചറിയിച്ചെങ്കിലും ഡ്രൈവറുടെ മൊബൈൽ നമ്പർ നൽകിയതല്ലാതെ ഉത്തരവാദപ്പെട്ട ആരും സ്ഥലത്തെത്തിയില്ല.