കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സി.ഇ.ഒ ഉച്ചകോടതി കിർലോസ്‌കർ ബ്രദേഴ്‌സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കിർലോസ്‌കർ ഉദ്ഘാടനം ചെയ്തു.
കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ ഡയറക്ടർ ജനറൽ രേഖ സേഥി ആശംസാ പ്രസംഗം നടത്തി. കെ.എം.എ സി.ഇ.ഒ ഫോറം ചെയർമാൻ കെ. ആൻറണി സെബാസ്റ്റ്യൻ സ്വാഗതവും കെ.എം.എ സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.