കൂത്താട്ടുകുളം: കെ.എസ്.ടി.എ കൂത്താട്ടുകുളം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്രയ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി. ലോക ഭിന്നശഷി ദിനത്തിൽ അദ്ധ്യാപകരിൽ നിന്നും പൊതിച്ചോറുകൾ ശേഖരിച്ചാണ് ഉച്ചഭക്ഷണം നൽകിയത്.എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് സ്കൂൾ അദ്ധ്യാപകൻ ജോണി കെ ബേബിക്ക് പൊതിച്ചോർ കൈമാറി. കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് ബോബി ജോയി .സെക്രട്ടറി ബിജു ജോസഫ്, ജില്ലാ കമ്മിറ്റി അംഗം എ വി മനോജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ്, ബിബിൻ ബേബി, കെ.ജയകുമാർ, ജോബി മാത്യു, അമൽ ശശി, ബിന്ദു ബെന്നി, ബിനി അനിൽ, സുനിത അനീഷ് എന്നിവർ പങ്കെടുത്തു.