കൊച്ചി: അബാദ് ന്യൂക്ലിയസ് മാളും വൈൽഡ് ഫിഷും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം പെയിന്റ് വിത്ത് വൈൽഡ് ഫിഷ് ഡിസംബർ 21ന് മരട് ന്യൂക്ലിയസ് മാളിൽ നടക്കും.

7 മുതൽ 13 വയസു വരെയുള്ള കുട്ടികൾക്ക് രണ്ടു വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാം. 7- 9 പ്രായ വിഭാഗങ്ങളിലുള്ളവർക്ക് വാട്ടർ കളറും 10-13 പ്രായ വിഭാഗങ്ങളിലുള്ളവർക്ക് അക്രിലിക്കും മീഡിയമായി ഉപയോഗിക്കാം. മത്സരാർത്ഥികൾ രാവിലെ 8:30 മുതൽ 9:30 വരെയുള്ള സമയത്തിനിടയിൽ റിപ്പോർട്ട് ചെയ്യണം. കൃത്യം പത്തിന് മത്സരം ആരംഭിക്കും. കളറിംഗ് ഉപകരണങ്ങൾ മത്സരാർത്ഥികൾ തന്നെ കൊണ്ടു വരണം. രജിസ്‌ട്രേഷൻ സൗജന്യമാണ്. വിജയികൾക്ക് കാഷ് പ്രൈസിന് പുറമെ ആകർഷകമായ മറ്റു സമ്മാനങ്ങളും ലഭിക്കും. വിവരങ്ങൾക്ക്: 97461 79458, 81298 22734.