കൊച്ചി: ആൽഫ പാലിയേറ്റീവ് കെയറിന്റെ ആഭമുഖ്യത്തിൽ പാടിവട്ടത്തെ കൊച്ചി ലിങ്ക് സെന്ററിൽ ഭിന്നശേഷി ദിനം ആചരിച്ചു. സെന്ററിൽ പരിചരണം നേടുന്നവരുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരനും ഡോ. ജോസ് ബാബുവും സ്കോളർഷിപ്പ് സമ്മാനിച്ചു.
സെന്റർ പ്രസിഡന്റ് ഡോ.കെ. രവി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീന മോഹൻ, വൈസ് പ്രസിഡന്റ് കെ.എം. തങ്കരാജ്, ജോയിന്റ് സെക്രട്ടറി തോമസ് വർഗീസ്, ട്രഷറർ കെ.യു. ബാവ എന്നിവർ പ്രസംഗിച്ചു.