പറവൂർ : കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്ദി സമ്മേളനം താലൂക്ക് ലൈബ്രററി കൗൺസിൽ സെക്രട്ടറി പി.കെ. സീതദേവി ഉദ്ഘാടനം ചെയ്തു. രത്നമ്മ ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും താലൂക്ക് ബാലോത്സവത്തിലെ വിജയികൾക്ക് സമ്മാനദാനവും കൊടുവഴങ്ങ ബാലകൃഷ്ണൻ നിവ്വഹിച്ചു. സി.എസ്. ദിലീപ്കുമാർ, കെ.ബി. ജോഷി, വി.ജി. ജോഷി, കെ.പി. ധർമ്മേന്ദ്രൻ, എം.കെ. ശശി തുടങ്ങിയവർ സംസാരിച്ചു.