library
ഡോ.അംബേദ്കർ അനുസ്മരണവും ഭരണഘടനാ സംരക്ഷണ സെമിനാറും അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വേങ്ങൂർ അംബേദ്കർ കോളനിയിൽ ഡോ.അംബേദ്കർ അനുസ്മരണവും ഭരണഘടന സംരക്ഷണ സെമിനാറും നടത്തി.മുൻ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു.ആലുവ താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ ഷാജി നീലീശ്വരം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എ.പി.കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ ഷിബു, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി.വേലായുധൻ എന്നിവർ സെമിനാറിൽ സംസാരിച്ചു.സംഘാടക സമിതി ചെയർപേഴ്സൺലേഖ മധു അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ ലൈബ്രറി സെക്രട്ടറി കെ.പി റെജീഷ് , കൺവീനർ കെ.പി.ബാലകൃഷ്ണൻ ,ലൈബ്രറി പ്രസിഡന്റ് കെ.എസ് മൈക്കിൾ, വേങ്ങൂർ സർവ്വീസ് സഹകരണ സംഘം പ്രസിഡണ്ട് അയ്യപ്പദാസ് ,സംഘാടക സമിതി രക്ഷാധികാരി കെ. ഐ കുര്യാക്കോസ്, കെ.കെ.ശിവൻ എന്നിവർ പ്രസംഗിച്ചു..