അങ്കമാലി:മഞ്ഞപ്ര മലയാറ്റൂർ റോഡ് നിർമ്മാണത്തിന്റെ പ്രാഥമിക നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റോജി എം. ജോൺഎം.എൽ.എപറഞ്ഞു.സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ചാണ് ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നത്. സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന പ്രധാനപ്പെട്ട ഭാഗങ്ങളിൽ കാന നിർമ്മിക്കുവാനും തുക വകയിരുത്തിയിട്ടുണ്ട്. അങ്കമാലി ടൗണിൽ മഞ്ഞപ്ര റോഡിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ക്യാമ്പ് ഷെഡ് റോഡിന്റെഭാഗവും, തുറവൂർവാതക്കാട് റോഡും ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.