കൊച്ചി: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 സി ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാർത്ഥികള പങ്കെടുപ്പിച്ച് നടത്തിയ യൂത്ത് സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പ് എരൂർ ഭവൻസ് വിദ്യാമന്ദിർ കരസ്ഥാമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളും വടുതല ചിന്മായ വിദ്യാലയവു നേടി.
ലയൺ, ലയൺ ലീയോ ക്ലബുകളുടെ മത്സരത്തിൽ റീജൻ ആറിന് ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങൾ റീജൻ 11 നും ലഭിച്ചു. സമ്മാനദാന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കോളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. സമ്മാനദാനം സിറ്റി പൊലിസ് കമ്മിഷണർ വിജയ് സാക്കറെ നിർവഹിച്ചു. ആർ.ജി.ബാലസുബ്രമണ്യം, വി.സി. ജെയിംസ്, വിൻസെന്റ് കല്ലറക്കൽ, കുര്യൻ ആന്റണി, കെ.വി. വർഗീസ്, ലൂയിസ് പ്രാൻസിസ്, വി.എസ്. ജയേഷ്, ദാസ് മങ്കിടി, മോനമ്മ കോക്കാട്, എം. ശിവാനന്ദൻ, എൻ.ആർ. രാമചന്ദ്രവാര്യർ എന്നിവർ പ്രസംഗിച്ചു.