ward
കൊച്ചി കോർപ്പറേഷനിലെ എളംകുളം ഡിവിഷനിലെ വാർഡ് സഭ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. മാധവൻ, വിജയൻ, തമ്പി, ജോൺ സേവ്യർ, ബാബുരാജ്, നിഷ ജോൺ എന്നിവർ സമീപം

കൊച്ചി: കോർപ്പറേഷനിലെ എളംകുളം ഡിവിഷനിലെ വാർഡ് സഭ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.കെ. മാധവൻ അദ്ധ്യക്ഷത വഹിച്ചു.

മയക്കുമരുന്നു വിപത്തിനെക്കുറിച്ച് എക്‌സൈസ് ഓഫീസർ വിജയൻ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പക്ടർ സിജി, കോ ഓർഡിനേറ്റർ തമ്പി, ജോൺ സേവ്യർ, ബാബുരാജ്, നിഷ ജോൺ എന്നിവർ സംസാരിച്ചു. യോഗത്തിൽ തുണി സഞ്ചികൾ വിതരണം ചെയ്തു. വിമുക്തി സേനയും രൂപീകരിച്ചു.