മുവാറ്റുപുഴ: യൂത്ത് ലീഗ് പായിപ്ര ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര ഗവ.യു.പി സ്കൂൾ പരിസരം ശുചീകരിച്ചു. പൊതു സ്ഥാപനങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് ലീഗ് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് സ്കൂൾ പരിസരം ശുചീകരിച്ചത്. സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലി പായിപ്ര ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് കെ എം നിഷാദ്, ജനറൽ സെക്രട്ടറി മുഹമ്മദ് അസ്ഹൽ, ട്രഷറർ കെ. എ സുബൈർ, മുസ്ലിം ലീഗ് ശാഖാ വൈസ് പ്രസിഡന്റ് പി.എം. നവാസ്, ജബ്ബാർ മയ്യുണ്ണി, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.