കൊച്ചി: രാജ്യത്തെ എല്ലാ ഭരണ ഘടനാ സ്ഥാപനങ്ങളെയും ഭയം ഗ്രസിച്ചിരിക്കുകയാണെന്നും സുപ്രീം കോടതി അതിന് അപവാദമല്ലെന്നും ഐ.എ.എൽ ദേശീയ സെക്രട്ടറി അഡ്വ. എ ജയശങ്കർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് ( ഇസ്‌കഫ് ) ആഭിമുഖ്യത്തിൽ കോടതി വിധികളും സാമൂഹ്യ പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പറവൂർ ടി ബി യിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എ ഷെയ്ക്ക് അദ്ധ്യക്ഷത വഹിച്ചു. കമല സദാനന്ദൻ, ഷാജി ഇടപ്പള്ളി, എ.പി ഷാജി, അഡ്വ. ബി.ആർ മുരളീധരൻ, എസ്.ശ്രീകുമാരി, കെ.പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.