കാലടി: മഞ്ഞപ്ര - കാലടി റൂട്ടിൽ കുഴിയംപാടം പ്രദേശത്തെ റോഡിലെ ടാറിംഗ് ഇളകി വൻ കുഴികൾ രൂപപ്പെട്ടു.വാഹനയാത്രക്കാർക്ക് അപകടക്കെണിയായി. കൊടുo വളവിലെ കുഴികളും വിള്ളലും മൂലം വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ നിയന്ത്രണം വിടുന്നു. പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ അപകട ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പ്പെടുന്നത്.,. രാത്രിയിൽ പ്രദേശത്ത് ഇരുട്ടാണ്. നൂറ് കണക്കിന് ടോറസ് ലോറികൾ നിരന്തരം ഓടുന്ന ഈ റൂട്ടിൽ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുഴികളും വിള്ളലും പെരുകിയതിനാൽ പൊടിശല്യവും രൂക്ഷമായി. മെറ്റലുകൾ ഇളകി റോഡിൽ ചിതറിയതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നുന്നതും പതിവാണ്. ഇക്കാര്യത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ വേണ്ട നടപടിഎടുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.