കൊച്ചി : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന ആഗോള മനുഷ്യാവകാശ ദിനാചരണം നാളെ ആലുവയിൽ നടക്കും. രാവിലെ 10 ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും.ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജുഡീഷ്യൽ അംഗം പി. മോഹനദാസ് അധ്യക്ഷനായിരിക്കും. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു, മുൻ ജില്ലാ ജഡ്ജി വി.കെ. ബാബു പ്രകാശ് എന്നിവർ പ്രഭാഷണം നടത്തും. മുൻ ജില്ലാ ജഡ്ജി പി.എസ് ആന്റണി രചിച്ച പുസ്തകം ജസ്റ്റിസ് ആന്റണി ഡൊമിനിക് പ്രകാശിപ്പിക്കും. ഭാരത മാതാ ഡയറക്ടർ ഫാ.. സെബാസ്റ്റ്യൻ വടക്കുംപാടൻ, കമ്മീഷൻ സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫി, രജിസ്ട്രാർ ജി.എസ് ആശ എന്നിവർ പ്രസംഗിക്കും. മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും നാളെ മനുഷ്യാവകാശ പ്രതിജ്ഞ ചെല്ലണമെന്ന് സ്ഥാപനമേധാവികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ അസംബ്ലിയിലും ഓഫീസുകളിൽ 11 മണിക്കുമാണ് പ്രതിജ്ഞ ചൊല്ലേണ്ടത്. കമ്മീഷന്റെ നിർദ്ദേശാനുസരണമാണ് സർക്കാർ നടപടി.