sos
എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ കുടുംബത്തെ പരിപാലന പദ്ധതിയുടെ ഭാഗമായി സ്മിത്ത് ഡിറ്റക്ഷൻ സിസ്റ്റംസ് ഒരു കുടുംബത്തെ ഏറ്റെടുത്ത ശേഷം വൃക്ഷത്തൈ നടുന്നു

ആലുവ:എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ ഒരു കുടുംബത്തെ പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്മിത്ത് ഡിറ്റക്ഷൻ സിസ്റ്റംസ് മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ത്രിലോക്കേക്കർ ഒരു വീട് ഏറ്റെടുത്തു.
വില്ലേജ് ഡയറക്ടർ സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. തൃപ്തി വിക്രാന്ത്, എസ്. ജിതിൻ, എൻ. ജഗദീഷ് കുമാർ, വി.എസ്. സവിത, കോർഡിനേറ്റർ ജോഷി മാത്യു എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്കായി തൊഴിൽ മാർഗ സെമിനാറും പുതിയ തൊഴിൽ സാദ്ധ്യതകളെക്കുറിച്ചുള്ള ക്ലാസുംവൃക്ഷത്തൈ നടീലും നടന്നു.