കൊച്ചി : കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് വാർഷികാഘോഷങ്ങൾ ചിറ്റേത്തുകര ഫെയ്ത്ത് ഒഫ് ഹോം കോൺവെന്റ് ഹാളിൽ നടന്നു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി.ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര പൊലീസ് സബ് ഇൻസ്‌പെക്ടർ ജമാൽ, മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി, സിസ്റ്റർ ഡെനീസ്, സംസ്ഥാന സെക്രട്ടറി ഇന്ദ്രപാൽ ടി.എ , സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിനോയ് പുരുഷൻ, ജില്ലാ സെക്രട്ടറി ടി.കെ സായൂജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.