ആലുവ: എൻ.സി.പി ജില്ലാ പ്രസിഡന്റ് എം.എം. അശോകൻ നയിക്കുന്ന ജനകീയ സന്ദേശ യാത്രക്ക് ആലുവ ബ്ലോക്ക് കമ്മറ്റി സ്വീകരണം നല്കി. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എം.എം. അശോകൻ, വൈസ് ക്യാപ്റ്റൻ ടി.പി. സുധൻ, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സംസ്ഥാന നിർവാഹക സമിതി അംഗം മുരളി പുത്തൻവേലി, ജില്ലാ സെക്രട്ടറിമാരായ ശിവരാജ് കോമ്പാറ, റെജി ഇല്ലിക്കാപരറമ്പിൽ, സുറുമി ശക്കീൽ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.