ഫോർട്ട് കൊച്ചി: മേയറെ കരിങ്കൊടി കാണിച്ച ജനകീയ സമിതി നേതാവ് എ.ജലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ കൊച്ചിൻ കാർണിവൽ ഉദ്ഘാടന ചടങ്ങിൽ ഫോർട്ടുകൊച്ചിയിൽ എത്തിയതായിരുന്നു മേയർ. മട്ടാഞ്ചേരി ബസാർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രകടനം നടത്തിയത്.