ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വാർഷികം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, കൗൺസിലർമാരായ കെ.കെ. മോഹനൻ, കെ. കുമാരൻ, സജീവൻ ഇടച്ചിറ, കെ.കെ. ചെല്ലപ്പൻ, സി.എസ്. അജിതൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.ഡി. സലിലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ് അനീഷ് കുമാർ സ്വാഗതവുംവൈസ് പ്രസിഡന്റ് അച്യുതൻ തുണ്ടിപറമ്പിൽ നന്ദിയും പറഞ്ഞു.