വൈപ്പിൻ : രാജഭരണകാലത്തെ ഓർമ്മകൾ പുതുക്കി കൊച്ചിൻ ദേവസ്വംബോർഡ് എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ കച്ചേരിപ്പറ എഴുന്നള്ളിപ്പ് നടന്നു. കൊച്ചി രാജകുടുംബത്തിലെ അംഗങ്ങൾ ക്ഷേത്രദർശനം നടത്തി.മുതിർന്ന അംഗമായ ഹരിപ്രിയ തമ്പുരാൻ കച്ചേരിയിൽ പറ നിറച്ചു. പണ്ട് കച്ചേരി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പറ നിറക്കുന്നത്. ഉത്സവത്തിന്റെഏഴാം ദിവസമാണ് കച്ചേരിപ്പറ എഴുന്നളിപ്പ് . രാജഭരണം അവസാനിച്ച ശേഷം കളക്ടറോ തഹസിൽദാരോ ഇവിടെ വന്നു പറ സമർപ്പിച്ചിരുന്നു.പിന്നീട് എളങ്കുന്നപ്പുഴ വില്ലേജ്ഓഫീസറാണ്പിന്നീട് പറ സമർപ്പിച്ചിരുന്നത്. ദേവസ്വം ഓഫീസർ പി എ.അജിത , വില്ലേജ് ഓഫീസർ എം എ രാജീവ് എന്നിവരും പറ സമർപ്പിച്ചു. പല്ലാവൂർ ശ്രീധരമാരാരുടെ നേതൃത്വത്തിൽ നടന്ന മേജർസെറ്റ് പഞ്ചവാദ്യത്തിന്റെയും പെരുവാരം ഷാജിയുടെയും നേതൃത്വത്തിൽ ഡബിൾസെറ്റ് നാദസ്വരത്തിന്റെ അകമ്പടിയോടെയാണ് കച്ചേരിപ്പറ എഴുന്നളിപ്പ് ..മൂന്ന് ഗജവീരന്മാർ അണി നിരന്ന എഴുന്നളിപ്പിന് കുളമാക്കിൽ ഗണേശൻ തിടമ്പേറ്റി. ചൊവ്വാഴ്ച്ചയാണ് ആറാട്ട്.