ആലുവ: നഗരത്തിലെ റോഡുകൾ നിറയെ അപകട കുഴികൾ.ഭൂഗർഭ കേബിൾ പദ്ധതിക്കായി കെ.എസ്.ഇ.ബി അധികൃതരാണ് മുക്കിലും മൂലയിലും പാതാള കുഴികൾ തീർത്തിരിക്കുന്നത്.
പല ഭാഗത്തും ഇത് കിടങ്ങുകൾക്ക് തുല്യമായി മാറി. ഒരു മാസത്തോളമായി കുഴികൾ എടുത്തിട്ട്. .പല കുഴികളിലും പൈപ്പ് പൊട്ടിയും മറ്റും വെള്ളം നിറഞ്ഞിരുന്നു. ഇതോടെ കുഴികളുടെ വശങ്ങൾഇടിഞ്ഞുവീണ അവസ്ഥയിലാണ്. വേണ്ടത്ര സുരക്ഷയില്ലാതെയാണ് കുഴികൾ എടുത്തത്. ചെറിയ റിബൺ മാത്രമാണ് ചുറ്റും കെട്ടിയിട്ടുള്ളത്. ഇത് തന്നെ പലഭാഗത്തും ഇല്ല. . കേബിൾ സ്ഥാപിക്കൽ കഴിഞ്ഞ മാസം അവസാനത്തിൽ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെ പണിപകുതിപോലുമായില്ല.
ചില ഭാഗങ്ങളിൽ കുഴികൾ മൂടിയിട്ടുണ്ട്. എന്നാൽ, ആവശ്യത്തിന് മണ്ണിടാതെയാണ് മൂടിയതെന്ന് ആക്ഷേപമുണ്ട്. അതിനാൽ തന്നെ സമീപത്തുള്ള വ്യാപാരികൾ വീണ്ടും കൂടുതൽ മണ്ണ് ഇടേണ്ടി വന്നിരുന്നു.
എന്നാൽ, അതൊന്നും പാലിക്കാതെ തോന്നിയപോലെ പണി നടത്തുകയായിരുന്നത്രെ. ജെ.സി.ബി ഉപയോഗിച്ച് കുഴിയുണ്ടാക്കിയതാണ് കൂടുതലായി പൈപ്പ് പൊട്ടാനും വലിയ ഗർത്തങ്ങൾ രൂപപ്പെടാനും ഇടയാക്കിയത്.
കേബിൾ സ്ഥാപിക്കൽ പകുതിപോലുമായില്ല.
അശ്രദ്ധ മൂലം കുടിവെള്ള പൈപ്പ് പൊട്ടി
സ്കാനർ ഒരു മിഥ്യ
പല ഭാഗത്തും പണിക്കിടയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപേ പൈപ്പുകൾ പൊട്ടാനുള്ള സാദ്ധ്യത നാട്ടുകാർ ധരിപ്പിച്ചിരുന്നു. സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചായിരിക്കും പണികൾ നടത്തുകയെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.