മൂവാറ്റുപുഴ:പായിപ്ര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ സൗത്ത് പായിപ്രയിൽ കുഴിയൻ കോളനി നടപ്പാത ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നെസീമ സുനിലിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നടപ്പാതയുടെ നിർമ്മാണം പൂർത്തീകരിച്ചത്. സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ ശ്രീകാന്ത്, വാർഡ് മെമ്പർമാരായ നെസീമസുനിൽ, ഗ്രാമ പഞ്ടത്ത് പ്രതിപക്ഷനേതാവ് വി.എച്ച് ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.