മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പിൽ നിന്ന് 1.50 കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.

ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

കിഴക്കേക്കര ജംഗ്ഷനിൽ ഓട നിർമിക്കുന്നതിന് 15 ലക്ഷം

വലിയപാടംമാറാടി റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം 20 ലക്ഷം

എറണാകുളം തേക്കടി റോഡിന്റെ മൂവാറ്റുപുഴ ഭാഗത്തെ അറ്റകുറ്റപ്പണികൾക്ക് 15 ലക്ഷം

എം.സി.റോഡിലെ ഓടകളുടെ മുകളിലെ സ്ലാബുകളുടെ അറ്റകുറ്റപ്പണി 5ലക്ഷം ‌

വാഴക്കുളം ആരക്കുഴ റോഡിലെ ഓട നവീകരണത്തിന് 7ലക്ഷം

മൈല കൊമ്പ്മടക്കത്താനം റോഡ് 20 ലക്ഷം

വാഴക്കുളം ഏനാനല്ലൂർ റോഡ് 20 ലക്ഷം

ആനിക്കാട് ഏനാനല്ലൂർ റോഡ് 10 ലക്ഷം

വാഴക്കുളംപാറക്കടവ് റോഡ് 6 ലക്ഷം

കൂത്താട്ടുകുളം മാറിക റോഡ് 12 ലക്ഷം

അമ്പലംപടിറാക്കാട് റോഡ് 10 ലക്ഷം രൂപയും

മാറാടിപെരുവംമൂഴി റോഡ് 10 ലക്ഷം