കോതമംഗലം : കട്ടപ്പനയിലെ ഹൃത്വിക് റോഷനായി പ്രേക്ഷക ശ്രദ്ധ നേടിയ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ. വിനയന്റെ എം.ടെക്കുകാരി മകൾ ഐശ്വര്യയാണ് വധു. സി.പി.ഐയുടെ മുൻ കോതമംഗലം നിയോജകമണ്ഡലം സെക്രട്ടറി കൂടിയാണ് എ.ആർ. വിനയൻ.
എറണാകുളം സ്വദേശിയായ വിഷ്‌ണുവും കുടുംബവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നലെ നടന്ന വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു. ഫെബ്രുവരി രണ്ടിന് കോതമംഗലം കലാ ആഡിറ്റോറിയത്തിലാണ് വിവാഹം.
എം.എൽ.എമാരായ ആന്റണി ജോൺ, എൽദോ എബ്രഹാം, ഫാമിംഗ് കോർപറേഷൻ ചെയർമാൻ കെ.കെ. അഷറഫ് തുടങ്ങിയവരും നിശ്ചയചടങ്ങിനെത്തിയിരുന്നു.