തൃക്കാക്കര: കലൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ഓൾഡ് സ്റ്റുഡൻസ് യൂണിയൻ പൂർവ്വ വിദ്യാർത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും ഏറെ ശ്രദ്ധേയമായി.പ്രൊഫസർ എം.കെ സാനു ഉദ്ഘാടനം ചെയ്തു.

അമ്പതിലധികം പൂർവ വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയത്.വിദ്യാർത്ഥികളുടെ എണ്ണ കുറവുമൂലം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ഇന്ന് കോടതിയായി പ്രവർത്തിക്കുകയാണ്. അറിവിന്റെ അഗ്നി തിരകൾ തെളിയിച്ച പ്രിയ അദ്ധ്യാപകരെ അവർ ആദരിച്ചു.സംഗമത്തിലെത്തിയ അദ്ധ്യാപകർ അവരുടെ അനുഭവങ്ങളും പങ്കുവച്ചു.കലൂർ ഗവൺമെന്റ് സ്കൂളിൽ പഠിച്ചിട്ടുള്ള കലാരംഗത്തും കായികരംഗത്തും മറ്റ് ഔദ്യോഗിക തലത്തിലുമുള്ള പ്രശസ്തവ്യക്തികൾ പങ്കെടുത്തു.കൊച്ചി കോർപ്പറേഷൻ കൗൺസിലർ അരിസ്റ്റോട്ടിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലറും പൂർവവിദ്യാർത്ഥിയുമായ കെ ബി മനോജ്,കോഡിനേറ്റർ കെ കെ സോമൻ,ഖലീൽ,സജീവൻ,സി ബി തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.