കൊച്ചി: മഹിളാ കിസാൻ ശാക്തീകരൺ പരിയോജന പദ്ധതിയുടെ ഭാഗമായി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒറവൻതുരുത്തിൽ ഡ്രിപ് ഇറിഗേഷൻ പരിശീലന പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. പദ്ധതിയിൽ ഉൾപ്പെട്ട പത്ത് വനിതകൾക്ക് അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം. ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി പത്ത് സെന്റ് സ്ഥലത്ത് വെണ്ട കൃഷിയാണ് ചെയ്യുന്നത്. ആയിരം കിലോ ചാണകം വളമായി ഉപയോഗിച്ചാണ് കൃഷി.പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത പ്രഭാശങ്കർ, ജോയിന്റ് ബി.ഡി.ഒ വിജയ എം.എസ്, വനിതാ ക്ഷേമ ഓഫീസർ പ്രിയ പി.പി, വടക്കേക്കര പഞ്ചായത്ത് അംഗം മേഴ്‌സി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.