കോതമംഗലം: എന്റെ നാടിന്റെ വനിതകൂട്ടായ്മയായ നാമിന്റെ വാർഷികാഘോഷങ്ങൾ ”പെൺമ 2019” ചലച്ചിത്രതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനമാണ് നാടിന്റെ അടിസ്ഥാനമെന്നും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുവാൻ എന്റെനാടിന് കഴിഞ്ഞിട്ടുണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞു. ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.
വനിതകളുടെ ക്ഷേമത്തിനായി നാം കൂട്ടായ്മ നടപ്പിലാക്കുന്ന 10 പദ്ധതികൾ ചെയർമാൻ നാടിന് സമർപ്പിച്ചു. പതിനായിരകണക്കിനാളുകൾ പങ്കെടുത്തു. സ്ത്രീ സുരക്ഷാ ക്ലാസ്, സ്ത്രീ ശാക്തീകരണ സെമിനാർ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.
ചെയർപേഴ്‌സൺ ബിജി ഷിബു, താലൂക്ക്തല നാം വൈസ് ചെയർപേഴ്‌സൺ ഫേബ ബെന്നി, ഹൈപവർ അംഗങ്ങളായ ജേക്കബ് ഇട്ടൂപ്പ്, ഡാമി പോൾ, കെ.പി. കുര്യാക്കോസ്, ജോർജ്ജ് അമ്പാട്ട്, സി. കെ. സത്യൻ, ജോർജ്ജ് കുര്യപ്പ്, ഗവേണിംഗ് ബോർഡ് അംഗങ്ങളായ സി. ജെ. എൽദോസ്, പാദുഷ പി.എ, കെന്നഡി പീറ്റർ, ബേബി എം.യു, സോണി നെല്ലിയാനി, കുര്യാക്കോസ് ജേക്കബ്, സെക്രട്ടറി പി. പ്രകാശ്, മൈക്രോഫിനാൻസ് മാനേജർ റീന സോണി, പഞ്ചായത്ത്തല ചെയർപേഴ്‌സൺമാരായ രമ്യ രാജിമോൻ, അശ്വതി അജിത്ത്, ഷൈബി ഏലിയാസ്, സുധ സോമൻ, സോഫി പൗലോസ്, ഷീബ നൗഷാദ്, മിനി സജീവ്, കെസിയ ജോമോൻ, മുനിസിപാലിറ്റി ചെയർപേഴ്‌സൺ സജിത ശശി, ഉഷ ബാലൻ, സുധ ശ്രീധരൻ, ജോമോൾ സജി. നിർമ്മല ജോയി, നോബ് മാത്യു, നാം സെക്രട്ടറി ജിജി എൽദോസ്, എന്നിവർ പങ്കെടുത്തു.