കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ വർഷികാഘോഷം കോട്ടയം അസി. കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി എത്തിയ പിന്നണി ഗായകൻ ഗണേഷ് സുന്ദരം ഗാനം ആലപിച്ചു. സ്കൂൾ മാനേജർ എ.ആർ. അജിമോൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷീലാ സേത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രിൻസിപ്പൽ പ്രതീത വി.പി.,​ പൂത്തോട്ട എസ്.എൻ.ഡി.പി ശാഖാ യോഗം വൈസ് പ്രസിഡന്റ് വി.ജി. രവീന്ദ്രൻ,​ സെക്രട്ടറി ഡി. ജയചന്ദ്രൻ,​ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റീനാ രവീന്ദ്രൻ,​ പി.ടി.എ. പ്രസിഡന്റ് ബിബിൻ പി.സി എന്നിവർ സംസാരിച്ചു.

ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള പുരസ്കാര വിതരണം ശിഖാ സുരേന്ദ്രൻ നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി.പി. പ്രതീത സ്വാഗതവും സ്കൂൾ സ്റ്റാഫ് പ്രതിനിധി ശശികല എ.എൻ നന്ദിയും പറഞ്ഞു.