കൊച്ചി: ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുടെ തീർത്ഥയാത്രയുടെ പ്രചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പി.ടി. തോമസ് എം.എൽ.എ നിർവഹിച്ചു. ശാന്തിഗിരിയുടെ ആത്മീയ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടിയതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 20ന് തിരുവനന്തപുരം കേന്ദ്രാശ്രമത്തിൽ നിന്നും ആരംഭിക്കുന്ന തീർത്ഥയാത്ര ഉപാശ്രമങ്ങളായ ഹരിപ്പാട്, ആലപ്പുഴ, ചന്തിരൂരിലെ ഗുരുവിന്റെ ജന്മഗൃഹം സന്ദർശിച്ച് 23ന് വൈകിട്ട് പാലാരിവട്ടം പൈപ്പ്‌ലൈനിലെ ശാന്തിഗിരി ഉപാശ്രമത്തിൽ എത്തും.
പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലയിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും.
ശാന്തിഗിരി എറണാകുളം ഏരിയ ഓഫീസ് ഹെഡ് ജനനി വിജയ ജ്ഞാന തപസ്വിനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രഹ്മചാരി ഗിരീഷ്, ജോയ് വി , സതീശൻ ആർ , സന്തോഷ്, ക്യാപ്റ്റൻ മോഹൻദാസ്, പാറപ്പുറം രാധാകൃഷ്ണൻ , ചന്ദ്രലേഖ, യശോദ, വിനീത തുടങ്ങിയവർ പങ്കെടുത്തു.