കൊച്ചി: എക്‌സ് സർവ്വീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീമിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ എക്‌സ് സർവ്വീസ്മെൻ കോ- ഒാർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11 ന് രാവിലെ പത്തിന് നേവൽ ബേസിന് മുന്നിൽ ധർണ നടത്തും. കെ.ജെ. മാക്‌സി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുമെന്ന് കോ- ഒാർഡിനേഷൻ കമ്മിറ്റി ഡെപ്യൂട്ടി​ ജനറൽ സെക്രട്ടറി​ എം.കെ.ദി​വാകരൻ അറി​യി​ച്ചു.