കൂത്താട്ടുകുളം:വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു.
സമിതി ജില്ലാ പ്രസിഡൻറ് റോബിൻ ജോൺ വൻനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ടെൽക്ക് ചെയർമാൻ എൻ.സി മോഹനൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് , വി.വി മത്തായി, സ്വാഗതസംഘം ചെയർമാൻ ഷാജു ജേക്കബ് , മുനിസിപ്പൽ ചെയർമാൻ റോയി എബ്രാഹം ,ജി.ജയപാൽ, സണ്ണി കുര്യാക്കോസ്, ഒ.എൻ.വിജയൻ, സുമിത്ത് സുരേന്ദ്രൻ എം.ആർ.സുരേന്ദ്രനാഥ് , എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.കെ ജലീൽ സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു,