പൊന്നുരുന്നി: ആധുനിക രീതിയിൽ പൊന്നുരുന്നിയിൽ ആരംഭിക്കുവാൽ നിർദ്ദേച്ചിട്ടുളള റെയിൽവേ ടെർമിനൽ ആരംഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുവാൻ മെട്രോ കൊച്ചി വികസന സമിതി തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ജനുവരി ആദ്യവാരം വൈറ്റില ജംഗ്ഷനിൽ ധർണ നടത്തുവാൻ തീരുമാനിച്ചു.
ഹൈബി ഈഡൻ എം.പി.പാർലമെന്റിൽ വിഷയം അവതരിപ്പിച്ചതിന്റെ അടിസ്ഥാനതതിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോപാൽ തുടർനടപടികൾക്ക് നിർദ്ദേശിക്കുകയും റെയിൽവേ ഉദോഗസ്ഥന്മാരുടെ നേതൃത്വത്തിൽ വിശദമായ പ്ളാൻ തയ്യാറാക്കുകയും ചെയ്തെങ്കിലും ഇതുവരെ കേന്ദ്രസർക്കാരിലേക്ക് പ്ലാൻ അയച്ചുകൊടുക്കാത്തതാണ് പദ്ധതി വൈകിയത്.
പൊന്നുരുന്നിയിൽ റെയിൽവേയുടെ കൈവശംഉള്ള 110 ഏക്കർ ഭൂമിയിൽ 15 ഫ്ലാറ്റ്ഫോമുകളും ആറുപിറ്റ് ലൈനുകളും ചേർന്ന റെയിൽവേ ട്രാൻസിറ്റ് ഹബ്ബാണ് പദ്ധതിയിൽ വിഭാവനം ചെയ്‌തിട്ടുളളത്.
ഇതിനായി 10 വർഷമായി മെട്രോ കൊച്ചി വികസനസമിതി പാർലമെന്റ് മാർച്ച്‌അടക്കം നിരവധി സമരങ്ങൾ നടത്തിവരുന്നു. വൈറ്റിലയുടെ വികസലത്തിന്റെ പ്രധാന നാഴിക കല്ലാകുന്ന റെയിവേ ടെർമലിന്റെ നിർമമാണം എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ആദ്യവാരം ജനപ്ര തിനിധികളെ ഉൾപ്പെടുത്തിവൈറ്റിലയിൽ സായാഹ്നധർണ, നടത്തുവാനാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.
അഡ്വ:എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ഫാ.പോൾ ചെറുപ്പിള്ളി യോഗം ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി ടി.ആർ.രാജീവ്‌മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കുരുവിള മാത്യൂസ്, സെക്രട്ടറി ടി.എൻ.പ്രതാപൻ, ടി.എൻ.ജയൻ, കെ.കെ.ഗോപി എന്നിവർ സംസാരിച്ചു.