runway
കേരള ഫാഷൻ റൺവേ സീസൺ രണ്ടിൽ നിന്ന്

കൊച്ചി: രാജ്യാന്തര മോഡലുകളും പ്രമുഖ ഡിസൈനർമാരും പ്രമുഖ ബ്രാൻഡുകളും അണിനിരന്ന കേരള ഫാഷൻ റൺവേ സീസൺ രണ്ട് ഹോളിഡേ ഇൻ ഹോട്ടലിൽ നടന്നു. കേരളത്തെ ഫാഷൻ ഹബ്ബായി ഉയർത്തുകയായിരുന്നു ഷോയുടെ ലക്ഷ്യമെന്ന് ഷോ ഡയറക്ടറും എസ്പാർട്ടോ ഇവന്റ്‌സ് സി.ഇ.ഒയുമായ സുൽഫി അലി പറഞ്ഞു. സഫീന ഖാൻ, ആമിൻ ഫാരിസ്റ്റർ, എസ്.ആർ. കോസ്റ്റ്യൂംസ് തുടങ്ങിയ ഡിസൈനർമാർ പങ്കെടുത്തു. ഗ്രാൻഡ് ഫിനാലെയിൽ മിസ് ഇന്ത്യ യൂണിവേഴ്‌സ് 2018 നെഹൽ ചുടാസമ, താരങ്ങളായ രാജീവ് പിള്ള, പാർവതി കൃഷ്ണ എന്നിവരും ഷോ സ്റ്റോപ്പർമാരായിരുന്നു.

ഇരുപതോളം ഡിസൈനർമാരും അറുപതിൽപ്പരം മോഡലുകളും ഷോയിൽ പങ്കെടുത്തു. ഡാലു കൃഷ്ണദാസ്, ജൂഡ് ഫെലിക്‌സ് എന്നിവരാണ് കൊറിയോഗ്രാഫി നിർവഹിച്ചത്.