deepam
എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ 'ലക്ഷദീപം'

എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഗോപുര നിർമ്മാണ സമിതി രൂപീകരിച്ചു
വൈപ്പിൻ: എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര നിർമ്മാണത്തിന് കമ്മറ്റി രൂപീകരിച്ചു. എളങ്കുന്നപ്പുഴ സഹോദരനഗർ ഓഡിറ്റോറിയത്തിൽ നടന്ന ഗോപുര നിർമ്മാണസമിതി ജനറൽ ബോഡി യോഗത്തിൽ പി. കെ. രമേശൻ അധ്യക്ഷത വഹിച്ചു. ഡോ. രാഹുൽ ലക്ഷ്മണൻ, ടി. ആർ. ദേവൻ, ആഞ്ചലശ്ശേരി വേണുഗോപാൽ, കെ. സി. ബ്രഹ്മാനന്ദൻ, കൃഷ്ണകുമാർ കൈപ്പള്ളി, അരവിന്ദാക്ഷൻ പാണ്ടികശാല, ടി. കെ. ശശി, ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സുകുമാരൻ തന്ത്രി (മുഖ്യ ഉപദേഷ്ടാവ്), ഡോ. രാഹുൽ ലക്ഷ്മണൻ, അഡ്വ. ഗോപാലകൃഷ്ണൻ, രസികല പ്രീയരാജ് (രക്ഷാധികാരികൾ), പി. കെ. രമേശൻ (പ്രസിഡന്റ്), ടി. ആർ. ദേവൻ, കെ. സി. ബ്രഹ്മാനന്ദൻ, കൃഷ്ണകുമാർ കൈപ്പള്ളി (വൈസ് പ്രസിഡന്റുമാർ), വേണുഗോപാൽ ആഞ്ചലശ്ശേരി (ജനറൽ സെക്രട്ടറി), പ്രശാന്ത്, വിജയൻ (ജോയിന്റ് സെക്രട്ടറിമാർ), രാജേഷ് കെ. ആർ. (ട്രഷറർ) എന്നിവരുൾപ്പെടെ 25 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും 101 അംഗജനറൽ കൗൺസിലും തിരഞ്ഞെടുത്തു.