പെരുമ്പാവൂർ: കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ഫാനുകൾ വിതരണം ചെയ്തു .ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ മെഡിക്കൽ ഓഫീസർ ഡോക്ടർ വിക്ടർ ജെ ഫെർണാണ്ടസിന് ഫാനുകൾ കൈമാറി ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, പഞ്ചായത്ത് അംഗം സിന്ധു അരവിന്ദ്, ബാങ്ക് ഭരണസമിതിയംഗങ്ങളായ പി പി അൽഫോൻസ്, അജി മാടവന, ജൂഡ്‌സ് എം ആർ, പി വി മനോജ്, ജോർജ് ചെട്ടിയാക്കുടി, ജിജി ശെൽവരാജ്, എൽസി ഔസേഫ്, ബാങ്ക് സെക്രട്ടറി പി ഡി പീറ്റർ എന്നിവർ പ്രസംഗിച്ചു.