വൈപ്പിൻ: മലയാളിയായ ഡോ. ഷിബു ജോസ് യുഎസ്എ യിലെ മിസോറി യൂണിവേഴ്‌സിറ്റിയുടെ അഗ്രികൾച്ചറൽ എക്‌സിപിരിമെന്റ് സ്റ്റേഷൻ ഡയറക്ടറും കോളേജ് ഒഫ് അഗ്രികൾച്ചർ ഫുഡ് ആന്റ് നാച്ചുറൽ റിസോഴ്‌സ് അസോസിയേറ്റ് ഡീനുമായി നിയമിതനായി .അഗ്രോഫോറസ്ട്രിപ്രൊഫസറും ഡയറക്ടറുമായിരുന്നു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്‌സ് ബിരുദവും പർടു യൂണിവേഴ്‌സിറ്റിയിൽ നിന്നും പി.എച്ച്.ഡി യും നേടിയ ഷിബു യുഎസ് സർക്കാരിന്റെ സയന്റിഫിക് അച്ചീവ്‌മെന്റ് അവാർഡ് ,പർടു യൂണിവേഴ്‌സിറ്റി അലുമ് നി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.യുഎസ് അഗ്രികൾച്ചർ സെക്രട്ടറിതല ഉപദേശക സമിതി മുൻ അദ്ധ്യക്ഷനാണ്. വൈപ്പിൻ കുഴുപ്പിള്ളി പുളിക്കൽ ജോസിന്റെയും പരേതയായ മറിയാമ്മ ജോസിന്റെയും മകനാണ്. മിസോറി കൊളംബിയ ചെറി ഹിൽസ് ക്ലിനിക്കലെ ഡോ. ഷീനയാണ്ഭാര്യ. ജോസഫ്, ജ്വേഷ്വ എന്നിവർ മക്കളാണ്.