aituc
കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രതിനിധി സമ്മേളനം സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്യുന്നു.


വൈപ്പിൻ: കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നായരമ്പലം എസ്.എസ്.വി. സഭാ ഹാളിൽഫോട്ടോ പ്രദർശനംനടന്നു. സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി. ജെ.കുശൻ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ മണ്ഡലം സെക്രട്ടറി ഷിജോയ് മാത്യു സ്വാഗതം പറഞ്ഞു
കടലും കായലും മത്സ്യത്തൊഴിലാളികളും സാമുഹ്യവികസനവും സാധ്യതകളും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഫെഡറേഷൻ ദേശീയ സെക്രട്ടറി പി. രാജു എക്‌സ്.എംഎൽഎ ഉദ്ഘാടനം ചെയ്തു. 'സഹകരണ മേഖല' വിഷയാവതരണം അസി. രജിസ്ട്രാർ (ഫിഷറീസ് ) ബി. ഷാനവാസ് നിർവ്വഹിച്ചു. സംസ്ഥാന സെക്രട്ടറി കുമ്പളം രാജപ്പൻ മോഡറേറ്ററായിരുന്നു. പി. ഒ. ആന്റണി , സിപിഐ മണ്ഡലം സെക്രട്ടറി ഇ. സി. ശിവദാസ്, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടി. എൻ. സോമൻ, മത്സ്യത്തൊഴിലാളി വനിത കൺവീനർ സബിന സത്യനാഥ് എന്നിവർ പങ്കെടുത്തു.