വൈപ്പിൻ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ്എസ് പിഎ) വാർഷിക സമ്മേളനം കെ. ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം. ജെ. ടോമി മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ. ജി. ഡോണോമാസ്റ്റർ, പള്ളിപ്പുറം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. എസ്. സോളിരാജ്, സെറ്റോ എറണാകുളം ജില്ലാ ചെയർമാൻ കെ. എസ്. സുകുമാർ, കെഎസ്എസ് പിഎ ജില്ലാ പ്രസിഡന്റ് ജോർജ് പി. എബ്രഹാം, ജില്ലാ സെക്രട്ടറി കെ. ജെ. ദേവസിക്കുട്ടി, നായരമ്പലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. വൈ. ദേവസിക്കുട്ടി എന്നിവർ സംസാരി​ച്ചു.
ഭാരവാഹികളായി കെ. ജി. അലോഷ്യസ് (പ്രസിഡന്റ്), വി. ജെ. മാത്യൂ, ആന്റണി കണ്ണമ്പുഴ (വൈസ് പ്രസിഡന്റുമാർ), പി. വി. സജീവൻ (സെക്രട്ടറി), ഷേയ്ക്ക് പരീത് (ജോയിന്റ് സെക്രട്ടറി), എ. സി. ശ്വേതാശ്വൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.