പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് തല റെസിഡന്റ്‌സ് അസോസിയേഷൻ, അഭയം തൃപ്പൂണിത്തുറ, കൊച്ചിൻ ഒഫ്താൽമിക് ക്ലബ്ബ്, അമൃത ദന്തൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ വെങ്ങോല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മെഗാ നേത്ര ദന്ത പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. ഹൈക്കോടതി ജ്ഡ്ജി സി.കെ.അബ്ദുൾറഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സണ്ണി തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി., എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., റെസിഡന്റ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് എൻ.സി.മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽദോ മോസസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റഹ്മ ജലാൽ, കെ.എൻ.രാമകൃഷണൻ, അഭയം സെക്രട്ടറി കെ.കെ.രാമചന്ദ്രൻ,കെ.പി.ബാലചന്ദ്രൻ, ഒഫ്താൽമിക് ക്ലബ്ബ് പ്രസിഡന്റ് ഡോ.സായികുമാർ പഞ്ചായത്ത് തല റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എം. ഐ.സിറാജ്, രത്‌നപ്പൻ നായർ, കെ.കെ.സലിം, സി.വി.വർഗീസ് കുട്ടി, ബഷീർ അറയ്ക്കപ്പടി, കെ.എം.ഇല്യാസ്, എ.പി.ജയൻ, ആർ.അജിത്കുമാർ, ഇ.വി.നാരായണൻ എന്നിവർ നേതൃത്വം നൽകി. സൗജന്യ ദന്ത ചികിത്സക്കായി 79 പേരെ ഇന്ന് രാവിലെ 8 മണിക്ക് അമൃത ദന്തൽ കോളേജിലേക്ക് കൊണ്ടുപോകും. കണ്ണട ആവശ്യമുള്ളവർക്ക് ജനുവരി 19 ന് രാവിലെ 10 മണിക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യും.കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിൽതിമിരശസ്ത്രക്രിയക്കായുള്ളവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും.