sreeman-narayanan
'നടാം നനയ്ക്കാം നടയിൽ വക്കാം'' പദ്ധതി സാനുമാഷും ഡോ. വി.പി. ഗംഗാധരനും ചേർന്ന് പി. രാജേന്ദ്രപ്രസാദിന് കൂവളത്തൈ നൽകി ഉദ്ഘാടനം ചെയ്യുന്നു. ദേവസ്വം ഓഫീസർ എ.ആർ. രാജീവ്, ശ്രീമൻ നാരായണൻ എന്നിവർ സമീപം.

ആലുവ: ആരാധനയും പ്രകൃതീസംരക്ഷണവും സയന്വയിപ്പിച്ചുകൊണ്ട് പുതിയൊരു കർമ്മമാർഗം തുറക്കുന്ന 'നടാം നനയ്ക്കാം നടയ്ക്കൽ വയ്ക്കാം' എന്ന ശ്രീമൻ നാരായണന്റെ പുതിയ പദ്ധതിക്ക് എറണാകുളം ശിവക്ഷേത്ര സന്നിധിയിൽ നിന്ന് തുടക്കം. പ്രൊഫ. എം.കെ. സാനുമാഷും ഡോ.വിപി. ഗംഗാധരനും ചേർന്ന് ക്ഷേത്രം പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദിന് കൂവളത്തൈ നൽകിയായിരുന്നു ഉദ്ഘാടനം. മനുഷ്യന്റെ കണ്ണിൽച്ചോരയില്ലാത്ത ആക്രമണങ്ങൾ കാരണം പ്രകൃതീ മാതാവ് മുറിവേറ്റ് വേദനിച്ച് തേങ്ങുകയാണ്. അമ്മയ്ക്ക് സാന്ത്വനവും സന്തോഷവുമേകുന്ന ലേപന ഔഷധപ്രയോഗമാണ് 'നടാം നനയ്ക്കാം നടക്കൽ വക്കാം പദ്ധതി'യെന്ന് സാനുമാഷ് പറഞ്ഞു. ക്ഷേത്രക്ഷേമ സമിതിയും മുപ്പത്തടം എന്റെ ഗാമം ഗാന്ധിജിയിലൂടെ മിഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. തുളസി, ചെത്തി, കൂവളം തുടങ്ങിയ സസ്യങ്ങളുടെ ആയിരത്തോളം തൈകൾ സാനുമാഷും ഡോ. ഗംഗാധരനും പി. രാജേന്ദ്ര പ്രസാദും ശ്രീമൻ നാരായണനും ചേർന്ന് വിതരണം ചെയ്തു.