1
ഇൻഫ്‌ളോറെ-19 ഓവറോൾ ചാമ്പ്യന്മാരായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബാംഗളൂരിലെ വിദ്യാർത്ഥികൾക്കൊപ്പം സിനിമാ താരം ആസിഫ് അലി, പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, ഫാ. ഫ്രാൻസിസ് മണവാളൻ സി.എം.ഐ, ഡോ. സൂസൻ മാത്യു, പ്രൊഫ. സജി ജോർജ്ജ് തുടങ്ങിയവർ

തൃക്കാക്കര: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് സംഘടിപ്പിച്ച 15-ാമത് നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് 'ഇൻഫ്‌ളോറെ-19'സമാപിച്ചു. മാനേജ്മെന്റ്, മാനേജ്മെന്റ് ഇതര വിഭാഗങ്ങളിലായി രണ്ടുദിവസം നീണ്ടുനിന്ന മേളയിൽ 1500 ടീമുകൾ മാറ്റുരച്ചു. ഓവറോൾ ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജുമെന്റ് ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബാംഗളൂരിന് പ്രമുഖ സിനിമാതാരം ആസിഫ് അലി പുരസ്‌കാരം സമ്മാനിച്ചു. എട്ട് മാനേജ്മെന്റ്, 10 മാനേജ്മെന്റ് ഇതര മത്സരങ്ങളിലായി ആകെ 6 ലക്ഷം രൂപയാണ് വിജയികൾക്ക് സമ്മാനത്തുകയായി മേളയിൽ വിതരണം ചെയ്തത്.
രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി സി.എം.ഐ അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ യു.എസ്.എ വെസ്‌റ്റേൺ മിഷിഗാൻ സർവകലാശാല സ്റ്റഡി എബ്രോഡ് ഡയറക്ടർ ഡോ. ലീ എം പെന്യാക് വിശിഷ്ടാതിഥിയായി. ഡോ. ബിനോയ് ജോസഫ് (പ്രിൻസിപ്പൽ), ഫാ. ഫ്രാൻസിസ് മണവാളൻ സി.എം.ഐ (അഡ്മിനിസ്‌ട്രേറ്റർ), മലയാളം സിനിമാ സംവിധായകരായ പ്രശോഭ് വിജയൻ, അനുരാജ് മനോഹർ എന്നിവർ സംസാരിച്ചു.