കിഴക്കമ്പലം: ചേലക്കുളം തൈക്കാവു ഭാഗത്ത് പലചരക്ക് കട കുത്തിത്തുറന്ന് പണവും സിഗരറ്റ് പാക്കറ്റുകളും മോഷ്ടിച്ച കേസിൽ ആസാം സ്വദേശി ഷാജമാൽ ഷെയ്ഖിനെ (18) കുന്നത്തുനാട് പൊലീസ് പിടികൂടി.
ഞായറാഴ്ച വെളുപ്പിന് മൂന്നരക്ക് നൈറ്റ് പെട്രോൾ നടത്തുകയായിരുന്ന പൊലീസ് സംഘം വഴിയിൽ കണ്ട ഇയാളുടെ ബാഗ് പരിശോധിച്ചതിൽ സിഗരറ്റ് പാക്കറ്റുകളും നാണയങ്ങളും പണവും മോഷണത്തിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. തൈക്കാവ് ഭാഗത്തുള്ള പട്ടകാട്ടു കുടിയിൽ കുഞ്ഞുമുഹമ്മദിന്റെ പലചരക്കുകട കുത്തിത്തുറന്ന് മോഷണം നടത്തി തിരിച്ചു കിഴക്കമ്പലത്തെയ്ക് വരുന്ന വഴിക്കാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.