ചോറ്റാനിക്കര: കീച്ചേരി സർവീസ് സഹകരണ ബാങ്ക് നമ്പർ 668 ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി എല്ലാ സീറ്റിലും വിജയിച്ചു. ആർ.ഹരി,കെ.ജെ.തങ്കച്ചൻ,കെ.എം.നൗഷാദ് ,ബിനു ചാക്കോ,കെ.പി.മുകുന്ദൻ,സജീവ് കുമാർ ടി.കെ,സാജൻ സ്‌കറിയ ,ബിനു.പി.ജെ,മിനി സാബു,രാഖി ബിനു,റംലത്ത് നിയാസ്,ഗോപി.ടി.എ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ. ഭരണസമിതി യോഗം ചേർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ആർ.ഹരിയെ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു.