കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ കുടുംബശ്രീയുടെ 21ാ മത് വാർഷികം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു കുന്നത്തുനാട് എം.എൽ.എ വി. പി. സജീന്ദ്രൻ അദ്ധ്യക്ഷനായി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബശ്രീ അംഗങ്ങളുടെ മക്കളെ മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ആദരിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി. പി. ഗീവർഗീസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.എൽ. എ എം പി.വർഗീസ്, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ഇ വർഗീസ്, ലത സോമൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ വാസു, ഷൈനി കുര്യാക്കോസ്, നളിനി മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി വിനോദ് കുമാർ, ഷൈജ അനിൽ, പഞ്ചായത്തംഗങ്ങളായ ബേബി കുര്യാച്ചൻ, മിത മനോജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റോഷിൻ കോശി, ശശികല ഷാജി, ഷീജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.