കൊച്ചി: സി.ബി.എസ്.ഇ, സി.ഒ.ഇ ( സെന്റർ ഒഫ് എക്സലൻസ്) തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ 'പൈത്തൺ ലാംഗ്വേജ്' എന്ന കമ്പ്യൂട്ടർ സയൻസ് പാഠ്യവിഷയവുമായി ബന്ധപ്പെട്ട പരിശീലനം വൈറ്റില ടോക് എച്ച്. പബ്ലിക് സ്കൂളിൽ ഡയറക്ടർ മാനേജർ ഡോ. കെ.വർഗീസ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജുബി പോൾ, വൈസ് പ്രിൻസിപ്പൽമാരായ മോളി മാത്യു, മീരാ തോമസ്, ഷെർളി ഗ്രേസ് ജോൺ എന്നിവർ പങ്കെടുത്തു.